Times Kerala

കൈ നിറയെ അവസരങ്ങളുമായി കെഎസ്യുഎം പാലക്കാട് ഇന്‍കുബേഷന്‍ സെന്‍റര്‍

 
കൈ നിറയെ അവസരങ്ങളുമായി കെഎസ്യുഎം പാലക്കാട് ഇന്‍കുബേഷന്‍ സെന്‍റര്‍

പാലക്കാട്: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള ഇന്‍കുബേറ്റര്‍ സംവിധാനം ഒരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. പാലക്കാട് ഇന്‍കുബേഷന്‍ കേന്ദ്രത്തെക്കുറിച്ച് കൂടുതലറിയാനായി സംരംഭകര്‍ക്കായി കെഎസ്യുഎം പ്രത്യേക ഓണ്‍ലൈന്‍ സെഷന്‍ നടത്തുന്നു.

ജനുവരി 19 ചൊവ്വാഴ്ച രാവിലെ 11നും 12നും ഇടയില്‍ ഗൂഗിള്‍ മീറ്റിലൂടെയാണ് പരിപാടി. http://bit.ly/supportatpkd എന്ന ലിങ്ക് വഴി പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് vignesh@startupmission.in എന്ന ഇമെയില്‍ ബന്ധപ്പെടാവുന്നതാണ്.

വിദഗ്ധര്‍ നല്‍കുന്ന സാങ്കേതിക ഉപദേശം, നിക്ഷേപ പിന്തുണ, വ്യാപാര രംഗത്തെ വിദഗ്ധോപദേശം, അടിസ്ഥാന സൗകര്യ പിന്തുണ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രത്യേക സെഷനിലൂടെ സംരംഭകര്‍ക്ക് ലഭിക്കും.

ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ് പ്രോഗ്രാം, മീറ്റ് അപ് കഫെ, കെഎസ് യുഎമ്മില്‍ സംരംഭക അംഗത്വം, ആശയങ്ങള്‍ മാതൃകകളാക്കാനും അതില്‍ നിന്ന് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ഫാബ് ലാബ്, ഓഫീസ് ഇടം, വിദഗ്ധോപദേശം എന്നിവയാണ് പാലക്കാട് ഇന്‍കുബേഷന്‍ കേന്ദ്രം സംരംഭകര്‍ക്ക് നല്‍കുന്നത്.

Related Topics

Share this story