Times Kerala

ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുമുണ്ട് എന്നാല്‍, സ്ത്രീകള്‍ക്ക് റോളുകളില്ല, പാര്‍വതിയുടെ ഉയരെക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകള്‍ മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ല..;നടി മാളവിക മോഹനന്‍

പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ മാളവിക ഇന്ന് തെന്നിന്ത്യയിലെ മുന്‍ നിര നായികമാരില്‍ ഒരാളാണ്.ഇപ്പോളിതാ മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കുന്ന സിനിമകള്‍ക്ക് ക്ഷാമമുണ്ടെന്ന് തുറന്ന് പറയുകയാണ് മാളവിക മോഹനന്‍. ഷീല, ശോഭന, മഞ്ജു വാര്യര്‍ എന്നിവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങള്‍ ഇപ്പോഴില്ല. മലയാളത്തില്‍ നല്ല കഥകള്‍ ഉണ്ടാവുന്നുണ്ട് എന്നാല്‍ സ്ത്രീകള്‍ക്ക് റോളുകളില്ല എന്നാണ് മാളവിക പറയുന്നത്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ് എന്നിവവയൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുമുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് റോളുകളില്ല. പാര്‍വതിയുടെ ഉയരെക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകള്‍ മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ല മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മാളവിക വ്യക്തമാക്കുന്നത്.

Related Topics

Share this story