Times Kerala

വയോധികയായ അമ്മയുടെ കണ്ണ് അടിച്ചുതകർത്തു, കാഴ്ചശക്തി നഷ്ടമായി; മകൻ അറസ്റ്റിൽ

 
വയോധികയായ അമ്മയുടെ കണ്ണ് അടിച്ചുതകർത്തു, കാഴ്ചശക്തി നഷ്ടമായി; മകൻ അറസ്റ്റിൽ

പാവറട്ടി: വഴക്കിട്ട് വയോധികയായ അമ്മയുടെ കണ്ണ് അടിച്ചുതകർത്ത മകൻ അറസ്റ്റിൽ. പുളിഞ്ചേരിപ്പടിക്ക് സമീപം കാക്കശേരി പുത്തൂർ വീട്ടിൽ ബൈജുവാണ് (46) അറസ്റ്റിലായത്. പുത്തൂർ ജോണിയുടെ ഭാര്യ മേരിയുടെ (70) കണ്ണാണ് മകന്റെ ആക്രമണത്തിൽ തകർന്നത്. അമ്മയെ ക്രൂരമായി മർദിച്ച് താഴെയിട്ട് മുഖത്ത് ചവിട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടിയന്തര ശസ്ത്രകിയ നടത്തിയെങ്കിലും കാഴ്ചശക്തി തിരികെ ലഭിക്കുന്ന കാര്യം സംശയത്തിണെന്നും ആശുപത്രി അധികൃതർ പറയുന്നു.എസ്ഐ എൻ.ബി.സുനിൽ, എഎസ്ഐ സുനിൽകുമാർ, സിപിഒമാരായ നിഷാദ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്നംകുളം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story