Times Kerala

രാവിലെ 7 മണിയ്ക്കാണ് ഷോട്ട് എങ്കില്‍ അദ്ദേഹം 6.55 ആവുമ്പോഴെ റെഡിയായി സെറ്റിലുണ്ടാവും,വിജയ് സാറില്‍ തനിക്കേറ്റവും ആരാധന തോന്നിയ കാര്യം കൃത്യനിഷ്ഠയാണ്..;മാളവിക മോഹനന്‍

 
രാവിലെ 7 മണിയ്ക്കാണ് ഷോട്ട് എങ്കില്‍ അദ്ദേഹം 6.55 ആവുമ്പോഴെ റെഡിയായി സെറ്റിലുണ്ടാവും,വിജയ് സാറില്‍ തനിക്കേറ്റവും ആരാധന തോന്നിയ കാര്യം കൃത്യനിഷ്ഠയാണ്..;മാളവിക മോഹനന്‍

വിജയ് എത്ര വലിയ താരമാണെന്ന് തിരിച്ചറിഞ്ഞത് കൂടെ അഭിനയിച്ചപ്പോഴാണ് എന്ന് മാളവിക മോഹനന്‍.വിജയ് സാര്‍ ഒന്ന് വൈകി എത്തിയിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു എന്നാണ് മാളവിക പറയുന്നത്. കാരണം വിജയ് ഏറെ അച്ചടക്കമുള്ള വ്യക്തിയാണ്. വിജയ് സാറില്‍ തനിക്കേറ്റവും ആരാധന തോന്നിയ കാര്യവും കൃത്യനിഷ്ഠയാണെന്ന് മാളവിക പറയുന്നു.

”ചിലപ്പോഴോക്കെ സമയം വൈകി ധൃതിയില്‍ ചെല്ലുമ്പോള്‍ ‘വിജയ് സാര്‍ ഒന്ന് വൈകി എത്തിയിരുന്നെങ്കില്‍’ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങനെയാവുമ്പോള്‍ തയ്യാറാകാന്‍ കൂടുതല്‍ സമയം ലഭിക്കുമല്ലോ. പക്ഷേ അദ്ദേഹം എപ്പോഴും കൃത്യസമയത്ത് എത്തിയിട്ടുണ്ടാകും. രാവിലെ 7 മണിയ്ക്കാണ് ഷോട്ട് എങ്കില്‍ അദ്ദേഹം 6.55 ആവുമ്പോഴെ റെഡിയായി സെറ്റിലുണ്ടാവും” എന്നാണ് മാളവിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

Related Topics

Share this story