Times Kerala

വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല, വേറെ പദ്ധതികളുണ്ട്, അതെല്ലാം ചെയ്ത് സ്വസ്ഥമായിരിക്കണം..;നമിത പ്രമോദ്

 
വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല, വേറെ പദ്ധതികളുണ്ട്, അതെല്ലാം ചെയ്ത് സ്വസ്ഥമായിരിക്കണം..;നമിത പ്രമോദ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ഇപ്പോളിതാ വിവാഹശേഷം അഭിനയം ഉപേക്ഷിക്കുമെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത് താരം.

”ഉടന്‍ തന്നെ വിവാഹം ഉണ്ടാകില്ല. നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും. അച്ഛനും അമ്മയും വിവാഹകാര്യമേ എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമായിരിക്കണം” .നടി എന്നതിനേക്കാള്‍ വ്യക്തിപരമായി താന്‍ സംതൃപ്തയാണ്. അഭിനയം ആദ്യം ഇഷ്ടമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരുപാട് ഇഷ്ടമാണ്. ഇനി സിനിമ കിട്ടുമോ എന്നൊന്നും അറിയില്ല. സിനിമയുടെ വിജയത്തില്‍ ആഹ്ലാദിക്കുകയും പരാജയപ്പെടുമ്പോള്‍ സങ്കടപ്പെടുകയും ചെയ്യും. പക്ഷെ അത് വല്ലാതെ കൊണ്ട് നടക്കാറില്ല എന്ന് താരം പറയുന്നു.

സിനിമയില്ലാതായാല്‍ വേറെ ജോലി ചെയ്ത് ജീവിക്കും. തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് സ്വസ്ഥമായി യാത്ര പോകണം. വലിയ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ കുടുംബത്തിനൊപ്പം എന്നാണ് നമിത പറയുന്നത്.

Related Topics

Share this story