Times Kerala

കാസ്റ്റിംഗ് കൗച്ച് എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്നെനിയ്ക്കറിയില്ല, എന്നാൽ സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ട്..;വിജയ് ബാബു

 
കാസ്റ്റിംഗ് കൗച്ച് എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്നെനിയ്ക്കറിയില്ല, എന്നാൽ സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ട്..;വിജയ് ബാബു

സിനിമ മേഖലയില്‍ പലപ്പോഴും തുറന്നു കാണിക്കപ്പെട്ട വിഷയമാണ് കാസ്റ്റിങ് കൗച്ച്. ഇപ്പോഴിതാ മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിജയ് ബാബു. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ലെറ്റ്സ് ഇന്റർവ്യൂ എന്ന പ്രോഗ്രാമിലൂടെയാണ് വിജയ് ബാബു മറുപടി നൽകിയത്.

”കാസ്റ്റിംഗ് കൗച്ച് എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്നെനിയ്ക്കറിയില്ല. എന്നാൽ സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും ഇത്തരം പരിപാടികൾ ഉണ്ട്. കാര്യം നേടാൻ വേണ്ടി പെൺകുട്ടികളോട് വഴങ്ങി കൊടുക്കുവാൻ പറയുന്നുണ്ട്. ഞാൻ പല മേഖലകളിലും ജോലി ചെയ്തിട്ടുണ്ട്. അവിടെയെല്ലാം ഇത്തരം കാര്യങ്ങൾ നടക്കുന്നതായുള്ള വാർത്തകൾ കേട്ടിട്ടുണ്ട്. ഒന്നേ പറയാനുള്ളൂ. നിങ്ങൾ സ്വയം സംരക്ഷിയ്ക്കുക”. വിജയ് ബാബു പറഞ്ഞു.

 

Related Topics

Share this story