Times Kerala

ചൈനയിൽ ഐസ്​ക്രീമിൽ കൊറോണ വൈറസ്​ ; 2,089 ബോക്​സ്​ ഐസ്​ക്രീമുകൾ നശിപ്പിച്ചു, 1600 ജീവനക്കാരെ ക്വാറന്‍റീനിലാക്കി, ഐസ്​ക്രീം വാങ്ങിയവരെ കണ്ടെത്താനും ശ്രമം

 
ചൈനയിൽ ഐസ്​ക്രീമിൽ കൊറോണ വൈറസ്​ ; 2,089 ബോക്​സ്​ ഐസ്​ക്രീമുകൾ നശിപ്പിച്ചു, 1600 ജീവനക്കാരെ ക്വാറന്‍റീനിലാക്കി, ഐസ്​ക്രീം വാങ്ങിയവരെ കണ്ടെത്താനും ശ്രമം

ബീജിങ്​: ലോകത്തെ ദുരിതത്തിലാഴ്ത്തിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നും മറ്റൊരു ഞെട്ടിക്കുന്ന റിപ്പോർട്ട് കൂടി പുറത്ത്. ചൈനയിൽ ഐസ്​ക്രീമിൽ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതായാണ് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട്​. വടക്കൻ ടിൻജിൻ പ്രവശ്യയിലാണ്​ സംഭവം. ടിൻജിൻ ദാക്കിയോഡോ ഫുഡ്​ കമ്പനി നിർമിച്ച ഐസ്​ക്രീമിലാണ്​ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതെന്ന്​ ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ചു ഹിന്ദുസ്ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു. വൈറസ്​ കണ്ടെത്തിയതിനെ തുടർന്ന്​ 2,089 ബോക്​സ്​ ഐസ്​ക്രീമുകൾ കമ്പനി നശിപ്പിച്ചു. 4,836 ബോക്​സുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്​. ഐസ്​ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു. മുന്കരുതലെന്നോണം ഐസ്ക്രീം കമ്പനിയിലെ 1600 ജീവനക്കാരെ ക്വാറന്‍റീനിലാക്കിയിട്ടുണ്ട്​. ഇവരെ കോവിഡ്​ ടെസ്റ്റിനും വിധേയമാക്കി​. ഇതിൽ 700 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്​. ഐസ്​ക്രീമിൽ കൊറോണ വൈറസിന്​ കൂടുതൽ സമയം നില നിൽക്കാൻ കഴിയുമെന്നാണ്​ സൂചന. കോവിഡ്​ ബാധിച്ച ആരിൽ നിന്നെങ്കിലുമാവും വൈറസ്​ ഐസ്​ക്രീമിലെത്തിയതെന്നാണ്​ നിഗമനം. ഞായറാഴ്ച ചൈനയിൽ 109 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Related Topics

Share this story