Times Kerala

മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം

 
മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം

തിരുവനന്തപുരം :മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി . ആളപായമില്ല.

ട്രെയിനിലെ ജീവനക്കാരും നാട്ടുകാരും അടങ്ങുന്ന സംഘം തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവില്‍ വര്‍ക്കല ഇടവയില്‍ ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയാണ്. തീപിടുത്തം നിയന്ത്രണവിധേയമായെങ്കിലും തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞട്ടില്ല .

Related Topics

Share this story