Times Kerala

നിയമസഭാ തെരഞ്ഞെടുപ്പ് ;ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ഇന്ന് ഡൽഹിയിലേക്ക്

 
നിയമസഭാ തെരഞ്ഞെടുപ്പ് ;ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ഇന്ന് ഡൽഹിയിലേക്ക്

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് ഡൽഹിക്ക് പോകുമെന്ന് സൂചന . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. നാളെയും മറ്റന്നാളുമായാണ് ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച .

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോൺഗ്രസിൽ നടത്താൻ ഉദ്ദേശിക്കുന്ന അഴിച്ചുപണിയിലും ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയിലും തീരുമാനമാകും.

Related Topics

Share this story