Nature

പ്രണയ വിവാഹം; രണ്ടര വര്‍ഷത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ മടങ്ങിയെത്തിയ ദമ്ബതിമാര്‍ക്ക് ദുരഭിമാനത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റതായി പരാതി

കോട്ടയം : പ്രണയ വിവാഹിതരായി രണ്ടര വര്‍ഷത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ദമ്ബതിമാര്‍ക്ക് ദുരഭിമാനത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റതായി പരാതി . കോട്ടയം വൈക്കത്താണ് സംഭവം നടന്നത് . സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ വീട്ടിലേക്ക് തിരികെ എത്തിയ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും ആണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

വ്യത്യസ്ത ജാതിയില്‍പെട്ട ശങ്കര നാരായണനും അതുല്യയും രണ്ടര വര്‍ഷം മുന്‍പാണ് വിവാഹിതരായത് . ജോലി സംബന്ധമായ ആവശ്യത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ ഭര്‍ത്താവിനേയും സുഹൃത്തിനേയും കൂട്ടി അതുല്യ കഴിഞ്ഞ ദിവസം വീട്ടിലെത്തി. ഈ സമയം അച്ഛനും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് .

ആറുമാസം പ്രായമുള്ള കുഞ്ഞിനും ഉപദ്രവം ഏറ്റു . താലിമാല വീട്ടുകാര്‍ പൊട്ടിച്ചതായും വൈക്കം പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു . എന്നാല്‍ തിരിച്ചാണ് ആക്രമണമുണ്ടായത് എന്ന് പെൺകുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു . സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

You might also like