Nature

ടി​പ്പർ ലോറിയിടിച്ച് ര​ണ്ട​ര വ​യ​സ്സു​കാ​രന് ദാരുണാന്ത്യം

കാ​ളി​കാ​വ് : ടി​പ്പ​റി​ടി​ച്ച്‌​ ര​ണ്ട​ര വ​യ​സ്സു​കാ​ര​ന്‍​ മ​രി​ച്ചു . കാ​ളി​കാ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കു​രി​ക്ക​ള്‍ സി​നാ​ന്‍-​റി​സ്​​വാ​ന ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ ഐ​ദി​നാ​ണ്​ മ​രി​ച്ച​ത് . ഇന്നലെ രാ​വി​ലെ ഒന്‍പത് മ​ണി​യോ​ടെ കു​ട്ടി​യു​ടെ മാ​താ​വി​ന്റെ വീ​ടി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത് . പ്ര​ദേ​ശ​ത്ത് റോ​ഡി​ന്റെ കോ​ണ്‍ക്രീ​റ്റ് പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.ഇ​വി​ടേ​ക്ക് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി വ​ന്ന ലോ​റി ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചെ​റി​യ പോ​ക്ക​റ്റ് റോ​ഡി​ലേ​ക്ക് മെ​യി​ന്‍ റോ​ഡി​ല്‍ നി​ന്നു മെ​റ്റ​ലു​മാ​യി വ​ന്ന ലോ​റി​യു​ടെ മു​ന്നി​ലെ​യും പി​റ​കി​ലെ​യും ച​ക്ര​ങ്ങ​ള്‍ ഐ​ദിന്റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.
റോ​ഡി​നോ​ട് ചേ​ര്‍ന്ന് ത​ന്നെ​യാ​ണ് ഐ​ദി​ന്റെ മാ​താ​വിന്റെ വീ​ട്. ലോ​റി റി​വേ​ഴ്സി​ലാ​യി​രു​ന്ന​തി​നാ​ല്‍ ഡ്രൈ​വ​ര്‍ കു​ട്ടി​യെ ക​ണ്ടി​രു​ന്നി​ല്ല. കു​ട്ടി പെ​ട്ടെ​ന്ന് റോ​ഡി​ലേ​ക്ക്​​ ഓ​ടി​യെ​ത്തി​യ​താ​കാ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ദി​വ​സ​ങ്ങ​ള്‍ക്ക് മുന്‍പ് ഉ​മ്മ​യൊ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് വി​രു​ന്നു വ​ന്ന​താ​യി​രു​ന്നു. പി​താ​വ് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലാ​ണ്. ര​ണ്ടാ​ഴ്ച മുന്‍പാണ് ഇ​ദ്ദേ​ഹം പോ​യ​ത് . ഐ​ദിന്റെ മൃ​ത​ദേ​ഹം നിലബൂര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ പോ​സ്​​റ്റ്​ മോ​ര്‍​ട്ട​ത്തി​ന്​ ശേഷം ഖ​ബ​റ​ട​ക്കി .

You might also like