Times Kerala

എന്‍ഐഎ ഇന്ന് കര്‍ഷക നേതാക്കളെ ചോദ്യം ചെയ്യും

 
എന്‍ഐഎ ഇന്ന് കര്‍ഷക നേതാക്കളെ ചോദ്യം ചെയ്യും

 

ന്യൂഡൽഹി : എന്‍ഐഎ ഇന്ന് കര്‍ഷക നേതാക്കളെ ചോദ്യം ചെയ്യും. ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന കേസിലാണ് ചോദ്യം ചെയ്യൽ . കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയും, പഞ്ചാബി നടന്‍ ദീപ് സിദ്ദുവും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നോട്ടിസ് നല്‍കിയിട്ടുണ്ട്.

നാൽപ്പതിലധികം   പേര്‍ക്കാണ് ഇതുവരെ നോട്ടിസ് കൈമാറിയത്. അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയെക്കുറിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേര്‍ന്ന് അന്തിമരൂപം നല്‍കും. ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലിസിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും.

രാജ്യത്തിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ സിഖ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്, ബബ്ബാര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്നീ സംഘടനകള്‍ ഗൂഢാലോചന നടത്തുന്നുവെന്ന കേസിലാണ്  ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത്.

Related Topics

Share this story