തിരുവനന്തപുരം : മദ്യവില്പന ശാലകളുടെ കൗണ്ടറുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് ബിവ്റേജസ് കോര്പറേഷന് എംഡി . കൗണ്ടുകള്‍ക്ക് മുന്നില്‍ ഒരേ സമയം അഞ്ച് പേര് മാത്രമേ ഉണ്ടാകാന്‍ പാടുള്ളു . ഉപഭോക്താക്കള്‍ തമ്മില്‍ ആറടി അകലം നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു . ബെവ് ക്യു ആപ്ലിക്കേഷന്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് നിര്‍ദേശം .
രാവിലെ 10 മുതല്‍ രാത്രി 9 വരെയായിരിക്കും പ്രവര്‍ത്തന സമയം . ഉപഭോക്താക്കള്‍ അകലം പാലിച്ച് നില്‍ക്കേണ്ട സ്ഥാനം വെളള പെയിന്റ് അടിച്ച് അടയാളപ്പെടുത്തണം. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് വരുന്നവരെ പരിശോധിപ്പിക്കുകയും രോഗലക്ഷണങ്ങളുള്ളവരെ ഷോപ്പിലേക്കു കയറ്റുന്നത് ഒഴിവാക്കുകയും ചെയ്യണം. ഇപഭോക്താക്കള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.