Nature

മ​ഹാ​രാ​ഷ്ട്രയിൽ കോ​വി​ഡ് വാ​ക്സി​ന്‍‌ കു​ത്തി​വ​യ്പ് തി​ങ്ക​ളാ​ഴ്ച വ​രെ നി​ര്‍​ത്തി​വ​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര കോ​വി​ഡ് വാ​ക്സി​ന്‍‌ കു​ത്തി​വ​യ്പ് വ​രു​ന്ന തി​ങ്ക​ളാ​ഴ്ച വ​രെ താത്കാലികമായി നി​ര്‍​ത്തി​വ​ച്ചു . കോ​വി​ന്‍ ആ​പ്പി​ല്‍ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് തീരുമാനം .

വാ​ക്സി​ന്‍ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ച​തി​നു ശേ​ഷ​മാ​ണ് കോ​വി​ന്‍ ആ​പ്പി​ല്‍ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത് . ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു . വാ​ക്സി​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ണ​മാ​യും കോ​വി​ന്‍ ആ​പ്പി​ലൂ​ടെ​യാ​ണ്. എ​ന്നാ​ല്‍ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ത്തെ​ത്തു​ട​ര്‍​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഒ​രു ദി​വ​സ​ത്തേ​ക്ക് ഓ​ഫ്‌​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ അ​നു​വ​ദി​ച്ചു . പി​ന്നീ​ടു​ള്ള എ​ല്ലാ ര​ജി​സ്ട്രേ​ഷ​നും ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ത​ന്നെ​യാ​വും ന​ട​ക്കു​ക . ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത്, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ള്‍ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് മാ​റ്റി. കോ​വി​ന്‍ അ​പ്ലി​ക്കേ​ഷ​ന്‍ പ​ഴ​യ​പ​ടി​യാ​യ ഉ​ട​ന്‍ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് പു​ന​രാ​രം​ഭി​ക്കു​മെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍‌ അറിയിച്ചു .

You might also like