Times Kerala

അഭിരാമി ലൈംഗികമായി ചൂഷണം ചെയ്തത് നിരവധി പെൺകുട്ടികളെ, അന്തിക്കാട്ട് പെൺകുട്ടി ആത്മഹത്യ ചെയ്തതിനു പിന്നിലും അഭിരാമിയുടെ പീഡനമെന്ന് റിപ്പോർട്ട്; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

 
അഭിരാമി ലൈംഗികമായി ചൂഷണം ചെയ്തത് നിരവധി പെൺകുട്ടികളെ, അന്തിക്കാട്ട് പെൺകുട്ടി ആത്മഹത്യ ചെയ്തതിനു പിന്നിലും അഭിരാമിയുടെ പീഡനമെന്ന് റിപ്പോർട്ട്; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത യുവതിയെക്കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ വരന്തരപ്പള്ളി ചക്കുങ്ങൽ വീട്ടിൽ അഭിരാമി(24) നിരവധി കൗമാരക്കാരികളായ പെൺകുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തിരുവമ്പാടിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരുവർഷത്തിനു ശേഷം അഭിരാമി പിടിയിലായത്. അതേസമയം, രണ്ടുവർഷം മുമ്പ് അന്തിക്കാട്ട് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും അഭിരാമിയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് തൃശൂർ തിരുവമ്പാടിക്കു സമീപം വീടിനുള്ളിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പെൺകുട്ടിയുടെ ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് അന്വേഷണം അഭിരാമിയിലേക്ക് തിരിഞ്ഞത്. പെൺകുട്ടിയും അഭിരാമിയും മാത്രമുള്ള സ്വകാര്യചിത്രങ്ങൾ ഫോണിൽനിന്ന് അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. മറ്റൊരു ആൺകുട്ടിയുമായുള്ള അടുപ്പം അഭിരാമി വിലക്കിയതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. തുടർന്ന് അഭിരാമിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ എല്ലാ കാര്യങ്ങളും ഏറ്റു പറയുകയായിരുന്നു. കൗമാരക്കാരികളുമായി അടുപ്പം സ്ഥാപിച്ച് അവർക്ക് മയക്കുമരുന്ന് നൽകി ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നതായി ഇവർ പൊലീസിനോട് പറഞ്ഞു. ലൈംഗിക ചിത്രങ്ങൾ കാണിച്ചാണ് പെൺകുട്ടികളെ അഭിരാമി കെണിയിൽ വീഴ്ത്തിയിരുന്നത്.

Related Topics

Share this story