Times Kerala

‘റോബിൻഹുഡ്’ മോഡൽ ജീവിതം; മോഷണം നടത്തി ചാരിറ്റി പ്രവര്‍ത്തനം നടത്തിയ യുവതി അടക്കം മൂന്നു പേർ അറസ്റ്റിൽ

 
‘റോബിൻഹുഡ്’ മോഡൽ ജീവിതം; മോഷണം നടത്തി ചാരിറ്റി പ്രവര്‍ത്തനം നടത്തിയ യുവതി അടക്കം മൂന്നു പേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: മോഷണമുതല്‍ ഉപയോഗിച്ച് ചാരിറ്റി പ്രവർത്തനം നടത്തിയ യുവാക്കൾ അറസ്റ്റിൽ. മുഹമ്മദ് ഇര്‍ഫാൻ എന്ന യുവാവും കൂട്ടാളികളായ പെണ്‍കുട്ടിയടക്കം മൂന്ന് പേരെയും പഞ്ചാബ് പൊലീസ് ആണ് അറസ്റ്റിലായത്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരിൽ നിന്നും പാവപ്പെട്ടവന്റെ കൈകളിലേക്ക് പണം എത്തിക്കാനായിരുന്നു ‘റോബിന്‍ഹുഡ്’ മോഡല്‍ ജീവിതം നയിച്ചതെന്നാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഈ മാസം ഏഴാം തീയതിയാണ് ഈ മോഷണസംഘം പൊലീസിന്റെ പിടിയിലായത്. ഡല്‍ഹിക്ക് പുറമേ പഞ്ചാബ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി മോഷണങ്ങളാണ് സംഘം നടത്തിയത്.മോഷണമടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ പേരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സമ്പന്നര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ പൂട്ടിയിട്ട വീടുകളിലാണ് കൂടുതലും മോഷണത്തിനായി ഇവര്‍ തിരഞ്ഞെടുത്തിരുന്നത്. ഡല്‍ഹിയില്‍ ഇവര്‍ എത്തിയതും മോഷണത്തിനായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ മോഷണത്തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്ന് വെളിപ്പെടുത്തിയത്. പാവപ്പെട്ടവരുടെ വൈദ്യപരിശോധന അടക്കമുള്ള കാര്യങ്ങള്‍ക്കായിട്ടാണ് ഇവര്‍ മോഷണം നടത്തിയ തുക ചിലവഴിച്ചിരുന്നത്. ബാക്കി പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു.തനിക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ നാട്ടിൽ ലഭിച്ച പ്രശസ്തി കൊണ്ട് 2021 മാര്‍ച്ചില്‍ ബീഹാറില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും മുഹമ്മദ് ഇര്‍ഫാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Related Topics

Share this story