Times Kerala

ജനിതക മാറ്റം വന്ന കൊറോണ വൈറസ് മാര്‍ച്ച് അവസാനത്തോടെ പടർന്നുപിടിക്കും; അമേരിക്കക്ക് മുന്നറിയിപ്പുമായി സിഡിസി

 
ജനിതക മാറ്റം വന്ന കൊറോണ വൈറസ് മാര്‍ച്ച് അവസാനത്തോടെ പടർന്നുപിടിക്കും; അമേരിക്കക്ക് മുന്നറിയിപ്പുമായി സിഡിസി

വാഷിങ്ടണ്‍: വരുന്ന മാർച്ച് അവസാനത്തോടെ അമേരിക്കയില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് പ്രതിരോധ കേന്ദ്രം(സിഡിസി). നിലവില്‍ 30ലധികം രാജ്യങ്ങളില്‍ ഇതിനോടകം ജനിതക മാറ്റം വന്ന കൊറോണ വാറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ വകഭേദത്തെ നേരിടാന്‍ കൂടുതല്‍ പ്രതിരോധ നടപടികള്‍ ആവശ്യമാണെന്നും സിഡിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് കാരണം ബുദ്ധിമുട്ടുന്ന ആരോഗ്യമേഖലയ്ക്ക് 70 ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയ വൈറസിന്റെ സാന്നിധ്യം അത്യന്തം ഭീഷണി ഉയർത്തുന്നതാണെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ജനങ്ങള്‍ക്ക് സഞ്ചിത പ്രതിരോധം ആര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും സിഡിസി മുന്നറിയിപ്പ് നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ അമേരിക്കയില്‍ 76 പേര്‍ക്കാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തുടനീളം കോവിഡ് കേസുകളില്‍ പെട്ടെന്നുള്ള വര്‍ധനവ് പ്രതീക്ഷിക്കാമെന്നും സിഡിസി മുന്നറിയിപ്പ് നല്‍കുന്നു.

Related Topics

Share this story