Times Kerala

ഗോത്ര വിഭാഗക്കാര്‍ക്കുള്ള നിയമന ശുപാര്‍ശ കൈമാറി

 
ഗോത്ര വിഭാഗക്കാര്‍ക്കുള്ള നിയമന ശുപാര്‍ശ കൈമാറി

കോഴിക്കോട്: നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍, ബ്ലോക്കുകളിലെ വനാന്തരങ്ങളിലേയും വനാതിര്‍ത്തിയിലേയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായി തെരഞ്ഞെടുത്തവര്‍ക്കുള്ള നിയമന ശുപാര്‍ശ ജനുവരി 15 രാവിലെ 11 ന് വിതരണം ചെയ്തുപി.എസ്.സി ജില്ലാ ഓഫീസില്‍ നടന്ന പരിപാടിയില്‍ പി.എസ്.സി മെമ്പര്‍ പി.കെ വിജയകുമാറാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ശുപാര്‍ശ നൽകിയത്. 2020 ഡിസംബര്‍ 28ന് പ്രസിദ്ധീകരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട റാങ്ക് ഒന്ന് മുതല്‍ എട്ട് വരെയുളള ഉദ്യോഗാര്‍ഥികള്‍ക്കും വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ റാങ്ക് ഒന്ന് മുതല്‍ ഏഴ് വരെയുളള ഉദ്യോഗാര്‍ഥികള്‍ക്കുമാണ് നിയമന ശുപാര്‍ശ കൈമാറിയത്.

Related Topics

Share this story