Times Kerala

റാന്നിയിൽ ലോറിക്ക് അടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

 
റാന്നിയിൽ ലോറിക്ക് അടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

റാന്നി: നിയന്ത്രണം വിട്ടു സ്കൂട്ടര്‍ മറിഞ്ഞ് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഉന്നക്കാവ് കളമ്ബാല തേക്കുംകാലായില്‍ ജസ്റ്റിന്‍ ജോര്‍ജ് (സഞ്ചു-41) ആണ് മരിച്ചത്. ഇന്നലെ 3.15ന് ചെട്ടിമുക്ക് – വലിയകാവ് റോഡില്‍ പുള്ളോലി ജംക്‌ഷനും സിറ്റഡല്‍ സ്കൂളിനും സമീപത്തുവെച്ചായിരുന്നു അപകടം നടന്നത് .ഈട്ടിച്ചുവട് ഭാഗത്ത്നിന്നു പുള്ളോലിയിലേക്കു വരുകയായിരുന്നു സഞ്ചു. എതിരെ വന്ന ലോറിക്ക് സമീപം സ്കൂട്ടര്‍ മറിഞ്ഞ് സഞ്ചു അടിയില്‍പ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങിയ സഞ്ചു സംഭവസ്ഥലത്തുതന്നെ മരിച്ചു.

Related Topics

Share this story