Times Kerala

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെപിസിസി

 
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെപിസിസി

തിരുവനന്തപുരം :  കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെപിസിസി.തുടർന്ന് കെപിസിസിയുടെ  നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി.

മ്യൂസിയം ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ  മാര്‍ച്ചിന്  മുല്ലപ്പള്ളി രാമചന്ദ്രന്‍,  ഉമ്മന്‍ ചാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രധാനമന്ത്രി രാജാവ് അല്ലെന്നും ജനപ്രതിനിധിയാണെന്നും  ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി . കര്‍ഷകരുടെ ആവശ്യങ്ങള്‍   പരിഹരിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story