Times Kerala

‘ഇങ്ങനെ സഹായം ചോദിച്ച്‌ പോസ്റ്റിടാന്‍ നല്ല തൊലിക്കട്ടി വേണം’; സഹായം ചെയ്തതിന് അധിക്ഷേപിച്ച്‌ കമന്റ്, ചുട്ട മറുപടി നല്‍കി ബാലതാരം മീനാക്ഷി

 
‘ഇങ്ങനെ സഹായം ചോദിച്ച്‌ പോസ്റ്റിടാന്‍ നല്ല തൊലിക്കട്ടി വേണം’; സഹായം ചെയ്തതിന് അധിക്ഷേപിച്ച്‌ കമന്റ്, ചുട്ട മറുപടി നല്‍കി ബാലതാരം  മീനാക്ഷി

കഴിഞ്ഞ ദിവസമാണ് ബാലതാരം മീനാക്ഷി ഒരു കുഞ്ഞിന്റെ ചികിത്സക്കായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പോസ്റ്റിട്ടത്. സിനിമ മേഖലയില്‍ ദിവസ കൂലിക്ക് ജോലി ചെയ്യുന്ന ജീവനക്കാരന്റെ കുഞ്ഞിനുവേണ്ടി സഹായം തേടിയായിരുന്നു മീനാക്ഷി പോസ്റ്റിട്ടത് .തുടര്‍ന്ന് നിരവധി പേരാണ് സഹായവുമായി രം​ഗത്തെത്തിയത്. അതിനിടെ ചിലര്‍ മീനാക്ഷിയെ ആക്ഷേപിച്ചുകൊണ്ട് കമന്റുകളിട്ടു. അത്തരത്തില്‍ ഒരാള്‍ക്ക് മീനാക്ഷി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കാനുള്ള തൊലിക്കട്ടി അപാരമാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. ‘കോടികള്‍ പ്രതിഫലം പറ്റുന്നവര്‍ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയില്‍ ഉള്ളവര്‍ വിചാരിച്ചാല്‍ പോരെ? അതോ മലയാളികള്‍ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നില്‍ ഇങ്ങനെ പോസ്റ്റിടാന്‍ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?’
ഇതിന് അതേ നാണയത്തില്‍ തന്നെയാണ് മീനാക്ഷി മറുപടി നല്‍കിയത്”അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ട്..വലിയ വലിയ സിനിമക്കാരുടെ മുന്‍പിലൊക്കെ എത്തിക്കാന്‍ കാത്തിരുന്നാല്‍ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്..അങ്കിളിനു പറ്റുമെങ്കില്‍ മാത്രം സഹായിച്ചാല്‍ മതി. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത് പോലെയൊരു കമന്റിടാന്‍ കഴിഞ്ഞെങ്കില്‍ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാന്‍ കരുതുന്നില്ല.”മീനാക്ഷി മറുപടി നല്‍കി.‘ഇങ്ങനെ സഹായം ചോദിച്ച്‌ പോസ്റ്റിടാന്‍ നല്ല തൊലിക്കട്ടി വേണം’; സഹായം ചെയ്തതിന് അധിക്ഷേപിച്ച്‌ കമന്റ്, ചുട്ട മറുപടി നല്‍കി ബാലതാരം  മീനാക്ഷി

Related Topics

Share this story