Times Kerala

ആളു കൂടി, സിഗ്നലിന്റെ സിഗ്നല് അടിച്ചു പോയി!

 
ആളു കൂടി, സിഗ്നലിന്റെ സിഗ്നല് അടിച്ചു പോയി!

ആളുകള്‍ ഇടിച്ചു കയറിയതോടെ സിഗ്നല്‍ മെസ്സേജിങ് ആപ്ലിക്കേഷന്റെ സേവനം അന്താരാഷ്ട്ര തലത്തില്‍ തടസ്സപ്പെട്ടു. വാട്സ് ആപ്പിൻ്റെ പുതുക്കിയ പ്രൈവസി പോളിസിയിൽ വിമർശനം ഉയർന്നതോടെ ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളാണ് സിഗ്നലിലേക്ക് കടന്നത്. അതേസമയം, സിഗ്നലിൻ്റെ സാങ്കേതിക പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു. സിഗ്നലിൻ്റെ സാങ്കേതിക പ്രശ്‌നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഉപയോക്താക്കളുടെ ആശങ്കക്ക് മറുപടിയായാണ് സിഗ്നലിൻ്റെ പ്രഖ്യാപനം.സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടു എന്നും വേഗത്തില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ് എന്നും സിഗ്നല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.ഉപയോക്താക്കളുടെ സ്വകാര്യതക്കാണ് മുൻ‌ഗണനയെന്നും ഇന്ത്യയിൽ ഏകദേശം 30 ദശലക്ഷം ഉപയോക്താക്കൾ ആപ്പ് ഡൗൺലോഡ് ചെയ്തുവെന്നും സിഗ്നൽ അറിയിച്ചു. അതേസമയം പുതുക്കിയ നയം തൽക്കാലത്തേക്ക് നീട്ടി വച്ചതായി വാട്‌സ് ആപ്പ് അറിയിച്ചു. തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നതിനാലാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്നും വാട്‌സ് ആപ്പ് അറിയിച്ചു.

Related Topics

Share this story