Times Kerala

15 വർഷത്തെ ഇടവേളക്ക് ശേഷം പലസ്തീൻ തെരഞ്ഞെടുപ്പിലേക്ക്.!

 
15 വർഷത്തെ ഇടവേളക്ക് ശേഷം പലസ്തീൻ തെരഞ്ഞെടുപ്പിലേക്ക്.!

പലസ്തീൻ: 15 വർഷത്തെ ഇടവേളക്ക് ശേഷം പലസ്തീൻ തെരഞ്ഞെടുപ്പിലേക്ക്.രാജ്യത്ത് പ്രസിഡന്റ് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് അറിയിച്ചത്. അതേസമയം, മഹ്മൂദ് അബ്ബാസിന്റെ ഫത്ഹ് പാർട്ടിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാകും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നാണ് റിപ്പോർട്ട്. പാലസ്‌തീന്‌ മുകളിലുള്ള ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിന് കാര്യമായ ശ്രമങ്ങളൊന്നും മഹ്മൂദ് അബ്ബാസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. 2006ലെ തെരഞ്ഞെടുപ്പിന് ശേഷം ഹമാസിനും ഫത്ഹിനുമിടയിൽ ഉടലെടുത്ത പ്രശ്നങ്ങൾ ഫലത്തീനിൽ വലിയ ഭരണ പ്രതിസന്ധികൾ രാജ്യത്ത് സൃഷ്ടിച്ചിരുന്നു. 2007 മുതൽ ഇസ്രായേൽ ഉപരോധമേർപ്പെടുത്തിയിരിക്കുന്ന ഗാസയുടെ ഭരണം ഹമാസിന്റെ കയ്യിലാണ്. 10 വർഷത്തിലധികമായി ഇരു പാർട്ടികളും ഫലസ്തീനിൽ തെരഞ്ഞെടുപ്പ് നടത്തുവാൻ ആഹ്വാനം ചെയ്യുന്നുണ്ട് എങ്കിലും, പ്രക്രിയകളിലേക്ക് ഐക്യ ഖണ്ഡേന കടക്കാൻ ഇരു കൂട്ടർക്കും സാധിച്ചിരുന്നില്ല.അതേസമയം, തെരഞ്ഞെടുപ്പിനുള്ള ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായും, തയ്യാറെടുപ്പുകൾ നടക്കുന്നതായും ഹമാസ് പ്രതികരിച്ചിട്ടുണ്ട്. നിയമനിർമാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 22നും, പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈ 31നുമാകും നടക്കുക.

Related Topics

Share this story