Times Kerala

വാഗമണ്‍  നിശാപാര്‍ട്ടിയിൽ ലഹരിമരുന്ന് കണ്ടെത്തിയ കേസ് ;രണ്ട്  നൈജീരിയന്‍ സ്വദേശികളെ പ്രതിചേര്‍ത്തു

 
വാഗമണ്‍  നിശാപാര്‍ട്ടിയിൽ ലഹരിമരുന്ന് കണ്ടെത്തിയ കേസ് ;രണ്ട്  നൈജീരിയന്‍ സ്വദേശികളെ പ്രതിചേര്‍ത്തു

വാഗമണ്‍:  വാഗമണ്‍  നിശാപാര്‍ട്ടിയിൽ ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ രണ്ട്  നൈജീരിയന്‍ സ്വദേശികളെ പ്രതിചേര്‍ത്തു.

 ലഹരി മരുന്നുകള്‍ ലഭിച്ചത് നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണെന്ന് പിടിയിലായവർ   മൊഴി നല്‍കിയിരുന്നു. ഇതോടെ പ്രതികളുടെ എണ്ണം 11 ആയി.

ഇവിടെ എത്തിച്ച്  എംഡിഎംഎ, ഹാഷിഷ്, മെത്ത് ക്രിസ്റ്റല്‍ എന്നീ  മാരക ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് ലഭിച്ചത് ബംഗളൂരുവില്‍ നിന്നാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തിയത് .

Related Topics

Share this story