Times Kerala

മറ്റു കടകളിൽ നിന്നു മോഷ്ടിച്ച് സ്വന്തം കടയിലെത്തിച്ചു വില്പന; ഒടുവിൽ പച്ചക്കറി കള്ളനെ സിസിടിവി കുടുക്കി; സംഭവം തിരുവനന്തപുരത്ത്

 
മറ്റു കടകളിൽ നിന്നു മോഷ്ടിച്ച് സ്വന്തം കടയിലെത്തിച്ചു വില്പന; ഒടുവിൽ പച്ചക്കറി കള്ളനെ സിസിടിവി കുടുക്കി; സംഭവം തിരുവനന്തപുരത്ത്

പോത്തൻകോട് : ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കടകളിൽ നിന്നും പച്ചക്കറികൾ മോഷണം നടത്തുന്നത് പതിവാക്കിയ 43 കാരൻ അറസ്റ്റിൽ. അണ്ടൂർക്കോണം പായ്ച്ചിറ പണ്ടാരവിളവീട്ടിൽ ഷിബുവിനെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. മോഷണത്തിനായി ഷിബു ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ചെടുക്കുന്ന സാധനങ്ങൾ സ്വന്തം പച്ചക്കറിക്കടയിൽ എത്തിച്ചു വിൽപന നടത്തുകയായിരുന്നു ഷിബുവിന്റെ രീതി. പോത്തൻകോട് ‍വാവറയമ്പലം ജംക്ഷനിൽ ബാലാജി വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്സ് കടയുടമ ബൈജുകുമാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. മോഷണത്തിന് എത്തിയ ഷിബുവിന്റെയും ഓട്ടോറിക്ഷയുടെയുമടക്കം ചിത്രങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് അറസ്റ്റ്.സമീപ പ്രദേശങ്ങളിലെ പച്ചക്കറിക്കടകളിലും സമാന രീതിയിൽ മോഷണം നടന്നിട്ടുള്ളതായി പരാതികൾ ഉണ്ടായിരുന്നെങ്കിലും ആളിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പോത്തൻകോട് എസ്ഐ വി.എസ് അജീഷ് ഗ്രേഡ് എസ്ഐ ഷാബു, എഎസ്ഐ ഷാജി എന്നിവരങ്ങുന്ന പൊലീസ് സംഘം വീട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story