Times Kerala

അബാസ് എത്തിയത് ഒരു പാമ്പിനെ പിടിയ്ക്കാൻ ; തിരികെ പോയത് പാമ്പ് ഇനത്തിൽ ഭയങ്കരൻമാരായ മലമ്പാമ്പുകളെയും,മുർഖനെയും കൊണ്ട്

 
അബാസ് എത്തിയത് ഒരു പാമ്പിനെ പിടിയ്ക്കാൻ ; തിരികെ പോയത് പാമ്പ് ഇനത്തിൽ ഭയങ്കരൻമാരായ  മലമ്പാമ്പുകളെയും,മുർഖനെയും കൊണ്ട്

പാലക്കാട് : പട്ടാമ്ബി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരു പാമ്പിനെ പിടിയ്ക്കാനാണ് വന്യജീവി സംരക്ഷകന്‍ കൈപ്പുറം അബ്ബാസ് എത്തിയത്. എന്നാല്‍ ഒന്നിന് പകരം മൂന്ന് പാമ്പുകളാണ് ഇവിടെ അബ്ബാസിനെ കാത്തിരുന്നത്. അതും ഭയങ്കരന്മാരായ പാമ്പുകൾ. ഒരു സ്ഥലത്ത് നിന്ന് രണ്ട് മലമ്പാമ്പുകളെയും ഒരു മൂര്‍ഖനേയുമാണ് അബ്ബാസ് പിടികൂടിയത്.ഒരു പാമ്പിനെ ഷീറ്റിനടിയില്‍ കണ്ടതിനെ തുടര്‍ന്നാണ് ഓഫീസിലുള്ളവര്‍ ഇദ്ദേഹത്തെ വിളിച്ചു വരുത്തിയത്. എന്നാൽ അബ്ബാസെത്തി ഷീറ്റുകള്‍ നീക്കം ചെയ്തപ്പോഴാണ് രണ്ട് മലമ്ബാമ്ബുകളും ഒരു മൂര്‍ഖനും ഒന്നിച്ചു കിടക്കുന്നത് കണ്ടത്. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി സ്ഥലത്ത് പുല്ല് മുളയ്ക്കാതിരിക്കാന്‍ വിരിച്ച പോളിത്തീന്‍ ഷീറ്റിനടിയില്‍ നിന്നാണ് പാമ്ബുകളെ പിടികൂടിയത്. ഒരു സ്ഥലത്ത് നിന്ന് ഒരേ സമയം രണ്ടിനങ്ങളില്‍ പെട്ട മൂന്ന് പാമ്ബുകളെ പിടിയ്ക്കുന്നത് അപൂര്‍വ അനുഭവമാണെന്ന് അബ്ബാസ് പറഞ്ഞു. മൂന്നിനെയും പിടികൂടി വനംവകുപ്പിന് കൈമാറി.

Related Topics

Share this story