Times Kerala

മകരസംക്രാന്തി ദിനത്തിൽ പുണ്യസ്നാനത്തിനായി പോയ19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി

 
മകരസംക്രാന്തി ദിനത്തിൽ പുണ്യസ്നാനത്തിനായി പോയ19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി

ഭുവനേശ്വർ: മകരസംക്രാന്തി ദിനത്തിൽ പുണ്യസ്നാനത്തിനായി പോയ 19കാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ഒഡിഷയിലെ ബാരിപാഡ ടൗണിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നത്. പുണ്യസ്നാനത്തിനായി പെൺകുട്ടി സഹോദരിക്കൊപ്പം നദിയിലേക്ക് പോകവേ രണ്ടുപേർ ഇവരെ പിന്തുടരുകയായിരുന്നു. സഹോദരിമാരിൽ ഒരാൾ പുണ്യസ്നാനത്തിനായി നദിയിൽ ഇറങ്ങിയ സമയത്ത് മറ്റേ സഹോദരി കരയിൽ നിൽക്കുകയായിരുന്നു. പ്രതികൾ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എടുത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി സഹായത്തിനായി നിലവിളിച്ചപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് യുവതി ബാരിപാഡ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെ തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. പി ആർ എം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി.

Related Topics

Share this story