Times Kerala

‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ

 
‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ

സോള്‍:അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ. അതേസമയം, ‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ എന്നാണ് പുതിയ മിസൈലിനെ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.പുതിയ മിസൈലുകള്‍ പ്രദര്‍ശിപ്പിച്ച സൈനിക പരേഡ്, ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍ വീക്ഷിച്ചു. അതേസമയം ഈ മിസൈലിന്റെ യഥാര്‍ത്ഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകള്‍ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.

Related Topics

Share this story