Times Kerala

ഐസ്ക്രീമിലും കൊറോണ വൈറസ്,ആയിരക്കണക്കിന് പാക്കറ്റുകൾ നശിപ്പിച്ചു;1662 ജീവനക്കാർ ക്വാറന്റീനിൽ

 
ഐസ്ക്രീമിലും കൊറോണ വൈറസ്,ആയിരക്കണക്കിന് പാക്കറ്റുകൾ നശിപ്പിച്ചു;1662 ജീവനക്കാർ  ക്വാറന്റീനിൽ

ബീജിങ് : വടക്കൻ ചൈനയിൽ ഐസ്ക്രീമിൽ കൊറോണ വൈറസ്. ഐസ്ക്രീം സാമ്പിളുകൾ പരിശോധിച്ചപ്പോളാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആയിരക്കണക്കിന് ഐസ്ക്രീം പാക്കറ്റുകൾ അധികൃതർ നശിപ്പിച്ചു. ഒപ്പം ടിയാൻജിൻ ദാക്വിയോദാവോ ഫുഡ് കമ്പനിയുടെ ഇതേ ബാച്ച് ഐസ്ക്രീം ഉപയോഗിച്ചവരെ കണ്ടെത്താനുള്ള നീക്കവും ടിയാൻജിൻ നഗരസഭാ അധികൃതര്‍ ആരംഭിച്ചു.

സംഭവത്തെ തുടർന്ന് മൂന്ന് സാമ്പിളുകളാണ് നഗരസഭാ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്ക് അയച്ചത്. എന്നാൽ ഇതിൽ മൂന്നും കോവിഡ് പോസ്റ്റീവായി. ഇതോടെ പാക്കറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു. ഐസ്ക്രീം നിർമാണത്തിന് ഉപയോഗിച്ച പാൽപ്പൊടി ഉൾപ്പെടെയുള്ള ന്യൂസിലാൻഡിൽ നിന്നും ഉക്രെയിനിൽ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ കമ്പനിയെ 1662 ജീവനക്കാരെയും ക്വറന്റീനിലേക്ക് മാറ്റി.

അതേസമയം നിർമാണ പ്ലാന്റിലെ ശുചിത്വമില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാമിതെന്നും, ഐസ്ക്രീം ഏറ്റവും കുറഞ്ഞ താപനിലയിലാണ് സൂക്ഷിക്കുന്നത് എന്നതിനാലും കൊഴുപ്പിന്റെ അംശമുള്ളതിനാലുമാണ് വൈറസ് ഇത്രയും ദിവസം നിലനിന്നതെന്നും വൈറോളജിസ്റ്റ് ഡോ. സ്റ്റീഫൻ ഗ്രിഫിൻ പറഞ്ഞു.

Related Topics

Share this story