Times Kerala

13കാരനെ ബലം പ്രയോഗിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; നിരവധി തവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഞെട്ടിക്കുന്ന ക്രൂരത പുറത്തറിഞ്ഞത് കുട്ടി വനിതാ കമ്മീഷന് മുന്നിലെത്തിയതോടെ

 
13കാരനെ ബലം പ്രയോഗിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; നിരവധി തവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കി;  ഞെട്ടിക്കുന്ന ക്രൂരത പുറത്തറിഞ്ഞത് കുട്ടി വനിതാ കമ്മീഷന് മുന്നിലെത്തിയതോടെ

ഡൽഹി: 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും നിരന്തരം ബലാത്സംഗം ചെയ്തതായും പരാതി. കിഴക്കൻ ഡൽഹിയിലെ വനിതാ കമ്മീഷനാണ് ഇത്തരത്തിൽ ഒരു പരാതി ലഭിച്ചതായുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. വർഷങ്ങളായി നാലു പേർ ചേർന്ന് കുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.

മൂന്നു വർഷം മുൻപ് ഒരു നൃത്ത പരിപാടിയിൽ വച്ചാണ് 13 വയസ്സുള്ള കൗമാരക്കാരൻ നാലു പേരുമായി പരിചയത്തിലാകുന്നത്. തുടർന്ന് നൃത്തം അഭ്യസിപ്പിക്കാമെന്ന് പറഞ്ഞ് കൗമാരക്കാരനെ ഇവർ കൂടെ കൊണ്ടുപോയി. ചില നൃത്തപരിപാടികളിൽ പങ്കെടുക്കുകയും പണം നൽകുകയും ചെയ്തു. പിന്നീട് ഈ സംഘത്തിനൊപ്പം ജീവിക്കേണ്ട അവസ്ഥയിലാക്കുകയായിരുന്നു. ഇതിനിടെ കൗമാരക്കാരനെ മയക്കുമരുന്നിന് അടിമയാക്കുകയും ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു ശേഷം ചില ഹോർമോണുകൾ കുത്തിവച്ചതോടെ തന്റെ മാറ്റം വളരെപെട്ടെന്നായിരുന്നെന്നും കൗമാരക്കാരൻ വെളിപ്പെടുത്തി. തുടർന്ന് ഇയാളെ നാൽവർ സംഘം കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയതായും വനിത കമ്മിഷൻ പറഞ്ഞു.

ഇവർക്കു പുറമേ, ഇവർ വിളിച്ചു വരുത്തിയ നിരവധി പേർ ബലാത്സംഗം ചെയ്തതായും കൗമാരക്കാരൻ വെളിപ്പെടുത്തി. തനിക്ക് സംഭവിച്ച കാര്യങ്ങൾ പുറത്തു പറഞ്ഞാൽ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഇവർ ഭീഷണിപ്പടുത്തിയതായും കുട്ടി പറഞ്ഞു. കുറച്ച് മാസങ്ങൾക്കു ശേഷം മറ്റൊരു കുട്ടിയെയും നാൽവർ സംഘം താവളത്തലേക്ക് കൊണ്ടുവന്നു. തുടർന്ന് പീഡനങ്ങൾ സഹിക്കവയ്യാതെ കൗമാരക്കാരൻ അവിടെനിന്ന് രക്ഷപ്പെട്ട് അമ്മയ്ക്കരികിൽ എത്തുകയായിരുന്നു. എന്നാൽ ഡിസംബറിൽ അവരെ കണ്ടെത്തിയ നാൽവർ സംഘം ക്രൂരമായി മർദിക്കുകയും തിരികെ കൊണ്ടുപോയി വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. അമ്മയെ തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുകത്തുകയും ചെയ്തു.

രണ്ടു ദിവസത്തിനു ശേഷം വീണ്ടും അവരുടെ താവളത്തിൽ നിന്നു രക്ഷപ്പട്ട 13 കാരനെയും സുഹൃത്തിനെയും പിന്നീട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു അഭിഭാഷകനാണ് വനിത കമ്മിഷന് അരികിലെത്തിച്ചത്. തുടർന്ന് കുട്ടകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു, രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.

Related Topics

Share this story