Times Kerala

മന്ത്രിക്കെതിരെ പീഡനക്കേസ് നൽകിയ ഗായികക്കെതിരെ പരാതിയുമായി ബിജെപി, മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാക്കൾ; തങ്ങളെയും സമാനമായ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് ആരോപണം

മന്ത്രിക്കെതിരെ പീഡനക്കേസ് നൽകിയ ഗായികക്കെതിരെ പരാതിയുമായി ബിജെപി, മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാക്കൾ; തങ്ങളെയും സമാനമായ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് ആരോപണം

മുംബൈ: തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചു ഗായിക രേണു ശർമ നൽകിയ പരാതിയിൽ മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ ഇപ്പോൾ രാജിവയ്‌ക്കേണ്ടെ സാഹചര്യം ഇല്ലെന്നും അന്വേഷണത്തിൽ സത്യം തെളിയട്ടെ എന്നും എൻസിപി. ഇതിനിടെ സമാനമായ രീതിയിൽ തങ്ങളെയും കേസിൽ കുടുക്കാൻ പരാതിക്കാരി ശ്രമിച്ചിരുന്നതായി ബിജെപി, മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) നേതാക്കൾ പൊലീസിൽ പരാതി നൽകി. ഈ സാഹചര്യത്തിലാണ് മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എൻപിസി എത്തിയത്. പരാതിക്കാരിയുടെ സഹോദരിയുമായുള്ള ബന്ധത്തിൽ മുണ്ടെയ്ക്കു 2 മക്കളുണ്ട്. ഇതു തന്റെ ഭാര്യ ഉൾപ്പെടെ അറിഞ്ഞുള്ള ബന്ധമാണെന്നും ഇപ്പോഴത്തേത് ബ്ലാക്‌മെയിൽ ചെയ്യാനുള്ള ശ്രമമാണെന്നുമാണു മുണ്ടെയുടെ വാദം.

Related Topics

Share this story