Times Kerala

കഴുത്തും ഞരമ്പും മുറിച്ച നിലയില്‍.! ആതിരയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്

 
കഴുത്തും ഞരമ്പും മുറിച്ച നിലയില്‍.! ആതിരയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. വര്‍ക്കല മുത്താന സ്വദേശി ശരതിന്റെ ഭാര്യ ആതിരയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, കഴുത്തും കൈഞരമ്പും മുറിച്ച നിലയിലാണ് ആതിരയെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി–ശ്രീന ദമ്പതികളുടെ മകളായ ആതിരയും ശരത്തുമായുള്ള വിവാഹം നവംബര്‍ 30നായിരുന്നു.ശരത്തിന്റെ വീട്ടിലെ കുളിമുറിയില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആതിരയുടെ മൃതദേഹം കണ്ടത്. കുളിമുറിയില്‍ കയറി ജീവനൊടുക്കിയെന്നാണ് ഭര്‍തൃവീട്ടുകാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ആത്മഹത്യ ആണെന്നാണന് പോലീസിന്റെ പ്രാഥമിക നിഗമനം. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. കുളിമുറിയുടെ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആതിരയുടെ അമ്മയും സ്ഥലത്തുണ്ടായിരുന്നു. മരണം നടന്നതായി കരുതുന്ന സമയത്ത് വീട്ടിലില്ലായിരുന്നെന്നും അച്ഛനുമായി ആശുപത്രിയില്‍ പോയതായിരുന്നെന്നും ഭർത്താവ് ശരത് പൊലീസിനു നൽകിയിരിക്കുന്ന മൊഴി. രാവിലെ ആതിരയെ ഫോണില്‍ വിളിച്ചപ്പോള്‍ ശരത്തും അച്ഛനും പുറത്ത് പോയതായി പറഞ്ഞിരുന്നതായി ആതിരയുടെ അമ്മയും പറഞ്ഞു. അതേസമയം, പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ അറിഞ്ഞ ശേഷം മാത്രമായിരിക്കും പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുക.

Related Topics

Share this story