Times Kerala

സ്വര്‍ണവിലയിൽ ഇടിവ് ; പവന് 400 രൂപ കുറഞ്ഞ് 36,400 രൂപയായി, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

 
സ്വര്‍ണവിലയിൽ  ഇടിവ് ; പവന് 400 രൂപ കുറഞ്ഞ് 36,400 രൂപയായി, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 4,550 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ദിവസം വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങളായി വിലയില്‍ ഇടിവാണ് കാണുന്നത്.ഈ മാസം അഞ്ച്, ആറ് തീയതികളില്‍ സ്വര്‍ണം പവന് 38,400 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി കുറയുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 36,960 ആയിരുന്നു പവന് വില.

Related Topics

Share this story