Times Kerala

തന്റെ കൈവശം ഉണ്ടായിരുന്നത് ആറരഗ്രാം കഞ്ചാവ് മാത്രമെന്ന് ബ്രിസ്റ്റി, വാട്സ് ആപ് ഗ്രൂപ്പ് വഴി ആളുകളെ സംഘടിപ്പിച്ച് ലഹരി പാർട്ടി നടത്തുന്നതിൽ നടിക്ക് പങ്കുണ്ടെന്നു പോലീസ്; ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

 
തന്റെ കൈവശം ഉണ്ടായിരുന്നത് ആറരഗ്രാം കഞ്ചാവ് മാത്രമെന്ന് ബ്രിസ്റ്റി, വാട്സ് ആപ് ഗ്രൂപ്പ് വഴി ആളുകളെ സംഘടിപ്പിച്ച് ലഹരി പാർട്ടി നടത്തുന്നതിൽ നടിക്ക് പങ്കുണ്ടെന്നു പോലീസ്; ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

ഇടുക്കി: വാഗമണിൽ നിശാ പാർട്ടിക്കിടെ നടന്ന ലഹരി മരുന്ന് വേട്ടയിൽ അറസ്റ്റിലായ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ആറര ഗ്രാം ക‌ഞ്ചാവ് മാത്രമാണ് തന്നിൽ നിന്ന് പിടികൂടിയതെന്നും ലഹരി കടത്തിൽ തനിക്ക്  ബന്ധമില്ലെന്നുമാണ് ബ്രിസ്റ്റി ജാമ്യ അപേക്ഷയിൽ വാദിക്കുന്നത്.  അതേസമയം വാട്സ് ആപ് ഗ്രൂപ്പ് വഴി ആളുകളെ സംഘടിപ്പിച്ച് ലഹരി പാർട്ടി നടത്തുന്നതിൽ ബ്രിസ്റ്റിയ്ക്കും പങ്കുണ്ടെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കോടതി പ്രോസിക്യൂഷനെ അറിയിച്ചു. എൽഎസ്ഡി, എംഡിഎംഎ, ഹാഷിഷ് അടക്കം 7 ഇനം വീര്യം കൂടിയ ലഹരി വസ്തുക്കൾ ആണ് റെയ്ഡിൽ കണ്ടെത്തിയത്.  കേസിൽ 9 ആം പ്രതിയാണ് ബ്രിസ്റ്റി ബിശ്വാസ് .  ഇതര സംസ്ഥാനങ്ങളിലടക്കം കൂടുതൽ പ്രതികൾക്കായി പരിശോധന നടക്കുകയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.  ഹർജിയിൽ വാദം കേട്ട കോടതി  കേസ്   വിധി പറയാൻ മാറ്റിയിട്ടുണ്ട്.  ഇടുക്കി ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.  പാർട്ടിയ്ക്കെത്തിയ 48 പേരുടെ വിശദാംസങ്ങൾ ശേഖരിച്ച് പോലീസ് വിട്ടയച്ചിരുന്നു. തൊടുപുഴ സ്വദേശി അജ്മൽ ആണ് ബംഗലുരു വഴി നിശാ പാർട്ടികളിലേക്ക് മയക്ക്മരുന്നുകൾ എത്തിച്ചതെന്നാണ് കണ്ടെത്തൽ .

Related Topics

Share this story