Times Kerala

പ്രായം വെറും 22 വയസ്സ്, വിവാഹം കഴിച്ചു വഞ്ചിച്ചത് 11 യുവതികളെ; ഒടുവിൽ ഭാര്യയുടെ പരാതിയിൽ കുടുങ്ങി

 
പ്രായം വെറും 22 വയസ്സ്, വിവാഹം കഴിച്ചു വഞ്ചിച്ചത് 11 യുവതികളെ; ഒടുവിൽ ഭാര്യയുടെ പരാതിയിൽ കുടുങ്ങി

ചെന്നൈ: ഇരുപത്തിരണ്ടു വയസിനിടെ പതിനൊന്ന് യുവതികളെ വിവാഹം കഴിച്ച് വഞ്ചിച്ച യുവാവ് അറസ്റ്റിലായി. ചെന്നൈ നഗരത്തിലാണ് സംഭവം. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 11പെൺകുട്ടികളെയാണ് യുവാവ് കല്ല്യാണം കഴിച്ചത്.സംഭവത്തിൽ വില്ലിവാക്കം രാജാജി നഗര്‍ സ്വദേശിയായ ലൗലി ഗണേശാണ് പൊലീസ് പിടിയിലായത്. ഇയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 20 കാരിയായ യുവതി 2017 ലാണ് ഗണേശുമായി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. മാതാപിതാക്കളുടെ അറിവില്ലാതെയാണ് 2020 ഡിസംബര്‍ അഞ്ചിന് ലൗലി യുവതിയെ ഭാര്യയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതിയില്‍ പറയുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്യുകയും ഗണേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശാരീരികമായി പീഡിപ്പിക്കുന്നതിനിടയിൽ, താൻ ഇതുവരെ 11 പെൺകുട്ടികളെ വിവാഹം കഴിച്ചതായും അവരുടെ അശ്ലീല വീഡിയോകൾ ഭാര്യയെ കാണിച്ചതായും ഗണേഷ് പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Topics

Share this story