Times Kerala

പിറന്നാളിന് കേക്ക് മുറിച്ചത് ‘തോക്ക്’ കൊണ്ട്; വിഡിയോ വൈറലായതോടെ യുവാക്കൾ അകത്തായി.!

 
പിറന്നാളിന് കേക്ക് മുറിച്ചത് ‘തോക്ക്’ കൊണ്ട്; വിഡിയോ വൈറലായതോടെ യുവാക്കൾ അകത്തായി.!

ലക്നൗ:  പിറന്നാൾ ദിനത്തിൽ തോക്ക് ഉപയോഗിച്ച് കേക്ക്മുറിക്കുന്നതിന്റെ വീഡിയോ വൈറലായതിനു പിന്നാലെ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം..കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മുറിക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തതായും ഹാപൂര്‍ പോലീസ് ട്വിറ്ററിലൂടെ അറിയടിച്ചു. നിരവധിയാളുകൾ പിറന്നാള്‍ ആഘോഷത്തിന് എത്തിയിരുന്നു.രണ്ട് പേര്‍ ചേര്‍ന്ന് കേക്ക് തോക്ക് കൊണ്ട് മുറിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. കേക്ക് മുറിക്കുന്ന ആളുകളുടെ മുഖവും വീഡിയോയിൽ  വ്യക്തമായിരുന്നു.

Related Topics

Share this story