Times Kerala

മയക്കു മരുന്നുമായി യുവാക്കള്‍ പിടിയിൽ

 
മയക്കു മരുന്നുമായി യുവാക്കള്‍ പിടിയിൽ

മലപ്പുറം : മലപ്പുറം ടൗണില്‍ നടത്തിയ പരിശോധനയില്‍ മയക്കു മരുന്നുമായി യുവാക്കള്‍ പിടിയില്‍. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി മൊടയന്‍ കാടന്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ് (24), ഇയാളുടെ കൂട്ടാളിയായ കൂട്ടിലങ്ങാടി സ്വദേശി കൊളപ്പറമ്പ് കളത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് നൗശീന്‍ (23) എന്നിവരാണ് പിടിയിലായത്.

ഇവരുടെ കൈയ്യില്‍ നിന്ന് എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളും പിടികൂടി. എംഡിഎംഎയുടെ 232 പാക്കറ്റുകള്‍, എട്ട് എല്‍എസ്ഡി സ്റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇവരുടെ കൈയ്യില്‍ നിന്ന് പിടികൂടിയത്.

Related Topics

Share this story