Times Kerala

കോവിഡ് വാക്സിൻ കുത്തിവെപ്പ് ;പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് കുത്തിവെപ്പ് വേണ്ടെന്ന് തീരുമാനം

 
കോവിഡ് വാക്സിൻ കുത്തിവെപ്പ് ;പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് കുത്തിവെപ്പ് വേണ്ടെന്ന് തീരുമാനം

ന്യൂഡൽഹി: രാജ്യവ്യാപകമായി ഇന്ന് കോവിഡ് വാക്സിൻ കുത്തിവെപ്പ് ആരംഭിക്കുകയാണ് .എന്നാൽ പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് കുത്തിവെപ്പ് തത്‌കാലം നടത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു .മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ കോവാക്സിൻ കുത്തിവെപ്പ്‌ നടത്താൻ ഡി.സി.ജി.ഐ. നേരത്തേ അനുമതി നൽകിയിരുന്നു.

വിശദപഠനങ്ങൾക്കുശേഷം കുത്തിവെപ്പിനായുള്ള നിർദേശങ്ങൾ പുതുക്കിയതായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ്‌ കൺട്രോൾ ഓർഗനൈസേഷൻ (സി.ഡിഎസ്.സി.ഒ.) അറിയിച്ചു.പുതിയ നിർദേശമനുസരിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകൾ പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കില്ല.

Related Topics

Share this story