Times Kerala

മാ​രു​തി ബ​ലേ​നോ ആ​ൽ​ഫ ഓ​ട്ടൊ​മാ​റ്റി​ക് അ​വ​ത​രി​പ്പി​ച്ചു

 

ന്യൂ​ഡ​ൽ​ഹി: വി​പ​ണി​യി​ല്‍ ത​രം​ഗ​മാ​യി കു​തി​ക്കു​ന്ന പ്രീ​മി​യം ഹാ​ച്ച്ബാ​ക് ബ​ലേ​നോ​യ്ക്ക് പു​തി​യ ഓ​ട്ടൊ​മാ​റ്റി​ക് വ​ക​ഭേ​ദ​വു​മാ​യി മാ​രു​തി സു​സു​ക്കി. ക​ണ്‍ടി​ന്യു​വ​സ് വേ​രി​യ​ബി​ള്‍ ട്രാ​ന്‍സ്മി​ഷ​നോ​ട് (CVT) കൂ​ടി​യാ​ണ് ഈ ​ടോ​പ് വേ​രി​യ​ന്‍റ് വി​പ​ണി​യി​ലേ​ക്കെ​ത്തു​ന്ന​ത്. നേ​ര​ത്തെ ഡെ​ല്‍റ്റ, സീ​റ്റ വ​ക​ഭേ​ദ​ങ്ങ​ളി​ലാ​ണ് ബ​ലേ​നോ​യ്ക്ക് ഓ​ട്ടൊ​മാ​റ്റി​ക്കു​ണ്ടാ​യി​രു​ന്ന​ത്. അ​തു​കൂ​ടാ​തെ​യാ​ണ് ടോ​പ് വേ​രി​യ​ന്‍റാ​യ 1.2 ലി​റ്റ​ര്‍ ആ​ല്‍ഫ പെ​ട്രോ​ള്‍ ഓ​ട്ടൊ​മാ​റ്റി​ക് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 8.34 ല​ക്ഷം രൂ​പ​യാ​ണ് ആ​ല്‍ഫ ഓ​ട്ടോ​മാ​റ്റി​ക്കി​ന്‍റെ ന്യൂ​ഡ​ല്‍ഹി എ​ക്‌​സ്‌​ഷോ​റൂം വി​ല.

എ​ല്‍ഇ​ഡി ഡേ​ടൈം റ​ണ്ണി​ങ് ലൈ​റ്റു​ക​ള്‍, പ്രൊ​ജ​ക്‌​റ്റ​ര്‍ ഹെ​ഡ്‌​ലാം​പു​ക​ള്‍, റി​വേ​ഴ്സ് പാ​ര്‍ക്കി​ങ് ക്യാ​മ​റ, ആ​പ്പി​ള്‍ കാ​ര്‍പ്ലേ, മി​റ​ര്‍ലി​ങ്ക് ക​ണ​ക്റ്റിവി​റ്റി​യു​ള്ള സ്മാ​ര്‍ട്ട്പ്ലേ ഇ​ന്‍ഫോ​ടെ​യ്ന്‍മെ​ന്‍റ് സി​സ്റ്റം എ​ന്നി​ങ്ങ​നെ​യു​ള്ള ഫീ​ച്ച​റു​ക​ള്‍ ഈ ​ഹാ​ച്ചി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2015 ഒക്റ്റോബ​റി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​തു മു​ത​ല്‍ ത​ക​ര്‍പ്പ​ന്‍ വി​ല്‍പ്പ​ന കൈ​വ​രി​ച്ചാ​ണു ബ​ലേ​നോ​യു​ടെ മു​ന്നേ​റ്റം. ഏ​താ​നും മാ​സം മു​മ്പ് വി​പ​ണി​യി​ലെ​ത്തി​യ, ഒ​രു ലി​റ്റ​ര്‍ ബൂ​സ്റ്റ​ര്‍ ജെ​റ്റ് എ​ന്‍ജി​നു​ള്ള സ്‌​പോ​ര്‍ട്ടി പ​തി​പ്പാ​യ ബ​ലേ​നോ ആ​ര്‍ എ​സി​ന്‍റെ വി​ല്‍പ്പ​ന ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് മാ​രു​തി സു​സു​ക്കി ഈ ​ത​ക​ര്‍പ്പ​ന്‍ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.
27 കി​ലോ​മീ​റ്റ​റാ​ണ് ബ​ലെ​നോ ആ​ല്‍ഫ ഡീ​സ​ലി​ന് മാ​രു​തി സു​സു​ക്കി വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഇ​ന്ധ​ന​ക്ഷ​മ​ത. പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ന്‍ജി​നു​ക​ളോ​ടെ​യാ​ണ് നി​ല​വി​ലെ ബ​ലേ​നോ വി​ല്‍പ​ന​യ്ക്കു​ള്ള​ത്.

1.2 ലി​റ്റ​ര്‍, വി ​വി ടി ​പെ​ട്രോ​ള്‍, 1.3 ലി​റ്റ​ര്‍, ഡി ​ഡി ഐ ​എ​സ് ഡീ​സ​ല്‍ എ​ന്‍ജി​നു​ക​ളാ​ണു കാ​റി​ന് ക​രു​ത്തേ​കു​ന്ന​ത്. സ്വി​ഫ്റ്റി​ലെ പെ​ട്രോ​ള്‍ എ​ന്‍ജി​ന്‍റെ ട്യൂ​ണി​ങ് പ​രി​ഷ്‌​ക​രി​ച്ചു ബ​ലേ​നോ​യി​ലെ​ത്തു​മ്പോ​ള്‍ പ​ര​മാ​വ​ധി 83 ബി​എ​ച്ച്പി ക​രു​ത്തും 115 എ​ന്‍എം ടോ​ര്‍ക്കു​മാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. പ​ല​ത​വ​ണ മി​ക​വു തെ​ളി​യി​ച്ച 1.3 ലി​റ്റ​ര്‍ ഡീ​സ​ല്‍ എ​ന്‍ജി​നാ​വ​ട്ടെ പ​ര​മാ​വ​ധി 74 ബി​എ​ച്ച്പി ക​രു​ത്തും 190 എ​ന്‍എം ടോ​ര്‍ക്കു​മാ​ണു സൃ​ഷ്ടി​ക്കു​ക. പെ​ട്രോ​ള്‍ വ​ക​ഭേ​ദ​ത്തി​ല്‍ മാ​ത്ര​മാ​ണ് ഓ​ട്ടൊ​മാ​റ്റി​ക് ഗി​യ​ര്‍ബോ​ക്‌​സു​ള്ള​ത്. ഡീ​സ​ല്‍ എ​ന്‍ജി​നു കൂ​ട്ട് മാ​നു​വ​ല്‍ ഗി​യ​ര്‍ബോ​ക്‌​സ് മാ​ത്ര​മാ​യി​രി​ക്കും. ഇ​പ്പോ​ൾ നൂ​റി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ബ​ലേ​നോ ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്. ജ​പ്പാ​നി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന മാ​രു​തി സു​സു​ക്കി​യു​ടെ ആ​ദ്യ കാ​റാ​ണ് ബ​ലേ​നോ.

Related Topics

Share this story