Times Kerala

നീറ്റ് പരീക്ഷാതിയതി പ്രഖ്യാപിച്ചു

 
നീറ്റ് പരീക്ഷാതിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷാതീയതി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ) പ്രഖ്യാപിച്ചു, രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ഏപ്രില്‍ 18-നാകും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ നടക്കുക. അതേസമയം, സാഹചര്യത്തിനനുസരിച്ച് പരീക്ഷാതീയതില്‍ മാറ്റമുണ്ടായേക്കാമെന്നും എന്‍.ബി.ഇ അറിയിച്ചു.പി.ജി പ്രവേശന പരീക്ഷയെഴുതാനുദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ ജൂണ്‍ 30-ന് മുന്‍പായി എം.ബി.ബി.എസ് ബിരുദവും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയിരിക്കണം.ഏപ്രില്‍ 18-ന് നടക്കുന്ന കംപ്യൂട്ടറധിഷ്ഠിത പരീക്ഷയില്‍ 300 ചോദ്യങ്ങളാണുണ്ടാവുക. മൂന്നു മണിക്കൂര്‍ 30 മിനിറ്റാകും പരീക്ഷയുടെ ദൈര്‍ഘ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Related Topics

Share this story