Times Kerala

സംസ്ഥാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി; ഭക്ഷ്യക്കിറ്റ് വിതരണം തുടരും, 15 രൂപക്ക് 10 കിലോ അരി, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 20 ലക്ഷം പേർക്ക് തൊഴിൽ, എല്ലാ വീടുകളിലു ലാപ്പ്ടോപ്പ്

സംസ്ഥാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി; ഭക്ഷ്യക്കിറ്റ് വിതരണം തുടരും, 15 രൂപക്ക് 10 കിലോ അരി, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 20 ലക്ഷം പേർക്ക് തൊഴിൽ, എല്ലാ വീടുകളിലു ലാപ്പ്ടോപ്പ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വമ്പിച്ച പ്രഖ്യാപനങ്ങളുമായി ധനമന്ത്രി മന്ത്രി തോമസ് ഐസക്. നിലവിൽ നടത്തുന്ന ഭക്ഷ്യക്കിറ്റ് വിതരണം തുടരും.നീല, വെള്ള റേഷൻ കാര്‍ഡുകാര്‍ക്ക് അധികമായി 15 രൂപക്ക് 10 കിലോ അരി നൽകും. 50 ലക്ഷം കുടുംബങ്ങള്‍ക്കാണ ഇതുവഴി പ്രയോജനം ലഭിക്കുക. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ മാറ്റിവയ്ക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യ സബ്‌സിഡിക്ക് നിലവില്‍ അനുവദിച്ച 1060 കോടി രൂപക്ക് പുറമേ ആവശ്യമുണ്ടെങ്കില്‍ കൂടുതല്‍ പണം പിന്നീട് അനുവദിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.കൂട്തജ്, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 20 ലക്ഷം പേർക്ക് തൊഴിൽ, എല്ലാ വീടുകളിലു ലാപ്പ്ടോപ്പ് തുടങ്ങിയ പ്രധാനപ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.

Related Topics

Share this story