Times Kerala

കയര്‍ വ്യവസായ മേഖലയ്ക്കായി 112 കോടി രൂപ അനുവദിച്ച്  ധനമന്ത്രി

 
കയര്‍ വ്യവസായ മേഖലയ്ക്കായി 112 കോടി രൂപ അനുവദിച്ച്  ധനമന്ത്രി

തിരുവനന്തപുരം :  കയര്‍ വ്യവസായ മേഖലയ്ക്കായി 112 കോടി രൂപ അനുവദിച്ച്  ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്.

പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള  നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു .

കയര്‍ വ്യവസായത്തിലെ  7000 ടണ്‍ ആയിരുന്നത് 30000 ടണ്ണായി വര്‍ധിച്ചുവെന്നും അറിയിച്ചു . 2021-22ല്‍ ഉത്പാദനം 50000 ടണ്ണായി ഉയരുമെന്നും അദ്ദേഹം വെളിപ്പെടുത്തി . 10,000 പേര്‍ക്കെങ്കിലും കൂടുതലായി  ജോലി നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

Related Topics

Share this story