Times Kerala

ഷോര്‍ട്ട് സര്‍ക്യൂട്ട്; രണ്ട് കടകള്‍ക്ക് തീപിടിച്ചു

 
ഷോര്‍ട്ട് സര്‍ക്യൂട്ട്; രണ്ട് കടകള്‍ക്ക് തീപിടിച്ചു

പള്ളിക്കല്‍: പകല്‍ക്കുറി കൊട്ടിയം മുക്കില്‍ രണ്ട് കടകള്‍ക്ക് തീപിടിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3 മണിയോടെ നടന്ന സംഭവത്തില്‍ കൊട്ടിയം മുക്ക് ശാസ്താ നിലയത്തില്‍ മുരളീധരന്‍ പിള്ളയുടെ റബര്‍ കടയും സമീപത്തെ യോഗനാഥന്റെ സ്റ്റേഷനറി കടയും ആണ് കത്തി നശിച്ചത്.
ഓടിട്ട കടകളുടെ രണ്ടും .കടകൾ പകുതിയോളം കത്തിയ ശേഷമാണ് വിവരം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് കൊല്ലം പരവൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് നിഗമനം.

Related Topics

Share this story