Times Kerala

കാട്ടുപന്നിയുടെ ആക്രമണം; വ്യാപാരിക്ക് പരിക്കേറ്റു

 
കാട്ടുപന്നിയുടെ ആക്രമണം; വ്യാപാരിക്ക് പരിക്കേറ്റു

തെന്മല: കാട്ടുപന്നിയുടെ ആക്രമണത്തിൽ വ്യാപാരിയ്ക്ക് പരിക്കേറ്റു.ബുധന്‍ രാത്രി 10.30ന് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സംഭവം.അച്ചന്‍കോവിലില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ വ്യാപാരിയെ ആണ് കാട്ടുപന്നി കുത്തി പരിക്കേറ്റത് . കൊല്ലം സ്വദേശി വെങ്കിടാചലത്തെ(68) ആണ് പന്നി ആക്രമിച്ചത്. ക്ഷേത്രത്തില്‍ ഇന്നലെ നടന്ന അന്നദാനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വേണ്ടി ഊട്ടുപുരയിലേക്ക് പോകുമ്ബോഴാണ് വെങ്കിടാചലത്തിനെ പന്നി ആക്രമിച്ചത്. കുത്തു കൊണ്ട വെങ്കിടാചലത്തിന്റെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്. ഉടന്‍തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Topics

Share this story