Times Kerala

പാകിസ്ഥാന്‍ ടീം ക്യാപ്റ്റൻ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡന കേസ്

 
പാകിസ്ഥാന്‍ ടീം ക്യാപ്റ്റൻ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡന കേസ്

ലാഹോര്‍: പാകിസ്ഥാന്‍ ടീം ക്യാപ്റ്റനും യുവ ക്രിക്കറ്റ് താരവുമായ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസ്. ലാഹോര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു . വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി .പലയിടങ്ങളിലായി താമസിപ്പിച്ച്‌ പീഡിപ്പിച്ചു എന്നും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും ആരോപിച്ചിരുന്നു എന്നും യുവതി പരാതിയിൽ വെളുപ്പെടുത്തി . തെളിവിനായി മെഡിക്കല്‍ രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു.
ഹര്‍ജിയില്‍ ഇരുകൂട്ടരുടെയും വാദം കേട്ട സെഷന്‍സ് ജഡ്ജ് നൗമാന്‍ മുഹമ്മദ് നയീം ക്രിക്കറ്റ് താരത്തിനെതിരെ അടിയന്തിരമായ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Related Topics

Share this story