Times Kerala

ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം പിടിയില്‍

 
ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം പിടിയില്‍

പാലാ: ബൈക്കില്‍ കറങ്ങി​ മാലപൊട്ടിക്കുന്ന സംഘത്തിലെ മൂന്നുപേർ പിടിയില്‍. കിടങ്ങൂര്‍ സ്വദേശി അഖില്‍ റോയി (26), പാലാ കടനാട് സ്വദേശി എബിന്‍ ജോര്‍ജ് (21), കവര്‍ച്ച നടത്തിയ മാല വില്‍ക്കാന്‍ സഹായിച്ച കരിങ്കുന്നം സ്വദേശി അലക്‌സ് ആന്‍റണി (26) എന്നിവരാണ് പിടിയിലായത്.ആശാ വര്‍ക്കറായ കിടങ്ങൂര്‍ മാറിടം സ്വദേശി 59കാരിയുടെ മൂന്നര പവ​െന്‍റ സ്വര്‍ണമാലയാണ് താഴെ കുമ്മണ്ണൂരിനു സമീപം പാറേപ്പീടിക ഭാഗത്തു​െവച്ച്‌ അഖിലും എബിനും ​േചര്‍ന്ന് കവര്‍ന്നത്.കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം നടന്നത് .

ബൈക്കിലെത്തിയ പ്രതികള്‍ സ്ത്രീയെ തടഞ്ഞുനിര്‍ത്തി ആദ്യം മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടിരക്ഷപ്പെട്ടു. പിന്നാലെയെത്തി തടഞ്ഞ് നിര്‍ത്തി മുളക് സ്​പ്രേ മുഖത്തടിച്ച ശേഷമാണ് മാല പൊട്ടിച്ചത്. രണ്ട് പ്രതികളും ഹെല്‍മറ്റ്​ ധരിച്ചിരുന്നു. സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് എത്തിയ ആളുകള്‍ കിടങ്ങൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ഉടന്‍ കിടങ്ങൂര്‍ സി.​െഎ സിബി തോമസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.

Related Topics

Share this story