Times Kerala

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ഇന്ന് ഡൽഹിക്കെതിരെ

 
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ഇന്ന് ഡൽഹിക്കെതിരെ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ഇന്ന് ഡൽഹിക്കെതിരെ. ഗ്രൂപ്പ് ഇയിൽ ഇരു ടീമുകളുടെയും മൂന്നാം മത്സരമാണ് ഇത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതിനാൽ ഈ കളി കൂടി വിജയിച്ച് ക്വാർട്ടർ ഫൈനൽ സാധ്യതകൾ വർധിപ്പിക്കുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചക്ക് 12 മണിക്കാണ് മത്സരം.

പുതുച്ചേരിക്കെതിരെ വിജയിച്ച് തുടങ്ങിയ കേരളത്തിന് മുംബൈക്കെതിരെ നേടിയ തകർപ്പൻ ജയം വലിയ ആത്മവിശ്വാസം നൽകും.   ഡൽഹി ബൗളിംഗ് നിര ശക്തമാണ്. ഇശാന്ത് ശർമ്മ, സിമ്രൻജീത് സിംഗ്, പ്രദീപ് സാംഗ്‌വാൻ തുടങ്ങി മികച്ച താരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഡൽഹിയുടെ ബൗളിംഗ് നിര.

Related Topics

Share this story