Times Kerala

സംസ്ഥാന ബഡ്ജറ്റ് കേരളത്തിന് ഉണർവ് ഏകുന്നതെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

 
സംസ്ഥാന ബഡ്ജറ്റ് കേരളത്തിന് ഉണർവ് ഏകുന്നതെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

തിരുവനന്തപുരം :സംസ്ഥാന ബഡ്ജറ്റ് കേരളത്തിന് ഉണർവ് ഏകുന്നതെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. സംസ്ഥാനത്ത് ക്ഷേമ പദ്ധതികള്‍ ഉറപ്പാക്കാന്‍ സാധിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിച്ചു. സംസ്ഥാനത്തിന് ഇനി കൊവിഡ് തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. പുതിയ തൊഴിലും തൊഴില്‍ അവസരങ്ങളും ഉണ്ടാകണം ,അതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകും. അഞ്ച് വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കാനാകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുക. സാമൂഹിക നീതിയും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാകും.

സംസ്ഥാനങ്ങള്‍ക്ക് എത്രത്തോളം വായ്പയെടുക്കാന്‍ സാധിക്കുമെന്നതിന് നിയമമുണ്ട്. കടം കൂടിയോ ഇല്ലയോ എന്ന് അറിയുന്നതിന് സാമ്പത്തിക ശാസ്ത്രത്തില്‍ ഫോര്‍മുലകളുണ്ട്. വായ്പയെടുക്കുന്നതിനേക്കാള്‍ വേഗത്തിലാണ് സാമ്പത്തിക വളര്‍ച്ചയെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. കടം മേടിച്ച് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ പട്ടിണികിടക്കേണ്ടിവരും. കടം വാങ്ങി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയാണ് വേണ്ടത്.അദ്ദേഹം കൂട്ടി ചേർത്തു .

Related Topics

Share this story