Times Kerala

ഒമാനില്‍ 178 പേര്‍ക്ക് കൂടി കോവിഡ്

 
ഒമാനില്‍ 178 പേര്‍ക്ക് കൂടി കോവിഡ്

 

മസ്‌കറ്റ്: ഒമാനില്‍ 178 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 131,264 ലെത്തിയെന്നും റിപ്പോർട്ടിലുണ്ട് . കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ കോവിഡ് രോഗം ബാധിച്ച് ഒമാനില്‍ ആകെ മരണപ്പെട്ടവര്‍ 1,509 ആയെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 178 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 123,593 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 94.1 ശതമാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

Related Topics

Share this story