Times Kerala

സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് നാളെ

 
സംസ്ഥാനത്ത്   കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് നാളെ

തിരുവനന്തപുരം :ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സംസ്ഥാനത്ത് നാളെ കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് ആരംഭിക്കുകയാണ് .കുത്തിവയ്പ്പിനായി 133വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമായി.ആദ്യദിനമായ നാളെ 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കും. സംസ്ഥാനത്തെത്തിയ4,33,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ജില്ലകളിലെത്തിച്ചു. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട വാക്‌സിന്‍ പ്രത്യേകം തയാറാക്കിയ വാഹനങ്ങളിലാണ് ജില്ലാ വെയര്‍ഹൗസുകളിലേക്ക് മാറ്റിയത്.

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 11 വീതവും മറ്റ് ജില്ലകളില്‍ ഒമ്പത് വീതം വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമാണ് ഉള്ളത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി3,68,866 ആരോഗ്യപ്രവര്‍ത്തകരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാക്‌സിനേഷന് സംസ്ഥാനം പൂര്‍ണ സജ്ജമെന്നുംഭയപ്പെടേണ്ട തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്‌സിന് ഇല്ലെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് കുത്തിവയ്പ്പ്.വാക്‌സിന്‍ സ്വീകരിക്കാനായി എപ്പോള്‍ ഏതു കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിക്കും. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൊവിഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവര്‍, കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ എന്നിവരെ ഒഴിവാക്കും.

Related Topics

Share this story